ബർമിങ്ഹാമിൽ താമസിക്കുന്ന, കോട്ടയം ചാന്നാനിക്കാട് സെൻറ് മേരീസ് ക്നാനായ ചർച്ച് ഇടവക അംഗമായ എഴു മയിൽ ജേക്കബ് എബ്രഹാമിൻ്റെയും ലിൻസി ജേക്കബിൻ്റെയും മകളായ അലീവിയമോളുടെ മൃതസംസ്കാര ശുശ്രൂഷകൾ 26-10-21 10.30am Birmingham Sacred Heart and Holy souls (B27 6RG 1151 Warwick Road)പള്ളിയിൽ വെച്ച് അഭിവന്ദ്യ അയ്യൂബ് മോർ സിൽവാനോസ് മെത്രാപോലീത്തയുടെയും, സഹ വൈദികരുടേയും സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. അലീവിയ ഒക്ടോബർ രണ്ടാം തീയതി രാത്രി രണ്ടുമണിക്കാണ് മരണമടഞ്ഞത്. അലീവിയ കുറേ നാളുകളായി ചികിത്സയിലായിരുന്നു.
കോട്ടയം ചിങ്ങവനത്തിനടുത്ത് ചാന്നാനിക്കാട് ആണ് ജേക്കബ് എബ്രഹാമിൻ്റെ സ്വദേശം. യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന ക്രിസ്റ്റി അലീവിയയുടെ സഹോദരനാണ്. വർഷങ്ങളായി ബർമിങ്ഹാമിലാണ് ജേക്കബ് എബ്രഹാമിൻ്റെയും ലിൻസിയുടെയും കുടുംബം
പള്ളിയിലെ പ്രാർത്ഥനാ ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം www.knanayavoice.com ഉണ്ടായിരിക്കും. പൊതുദർശനത്തിനായി അല്ലാതെ പള്ളിയിൽ കൂട്ടം കൂടരുത്. ആൾക്കാർക്ക് കാത്തിരിക്കാനായി സൗകര്യം ഒരുക്കിയിരിക്കുന്നത് സോഷ്യൽ ക്ലബിലാണ് . അതുപോലെ തന്നെ സെമിത്തേരിയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല.
തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് Solihull Widney Manor(B939AA) സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും പള്ളി അധികൃതർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. പാർക്കിങ്ങിനായി റോഡിനും സൂപ്പർ മാർക്കറ്റിനും സമീപമുള്ള സ്ഥലം ഉപയോഗിക്കേണ്ടതാണ് . മൃതസംസ്കാര ശുശ്രൂഷകൾക്ക് വരുന്നവർ പള്ളിയിലോ പള്ളി പരിസരത്തോ സോഷ്യൽ ക്ലബ് കാർ പാർക്കിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത് . റിസർവ് ചെയ്ത സീറ്റുകൾ അടുത്ത ബന്ധു മിത്രാദികൾക്ക് വേണ്ടിയാണ്.
ബിർമിങ്ഹാമിൽ നിര്യാതയായ ചാന്നാനിക്കാട് ക്നാനായ ഇടവക എഴു മയിൽ അലീവിയടെ സംസ്കാര ശുശ്രൂഷകൾ തത്സമയം
Watch🔘 LIVE : https://www.youtube.com/watch?v=O1rFLG1BLzM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.