സാഫ് ഫുട്‍ബോൾ കിരീടം ഇന്ത്യയ്ക്ക് ; ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ചു

 

ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0 )പരാജയപ്പെടുത്തി. ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ കിരീടത്തില്‍ നിര്‍ണായക ഘടകമായത്.

ഛേത്രി സാഫ് കപ്പില്‍ നേടുന്ന അഞ്ചാം ഗോള്‍ കൂടിയാണിത്. ഒപ്പം അന്താരാഷ്ട്ര ഫുട്‌ബോളില്‍ താരത്തിന്റെ ഗോള്‍നേട്ടം 80 ആയി ഉയര്‍ന്നു. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ലയണല്‍ മെസ്സിയ്ക്ക് ഒപ്പമെത്തി.

നായകന്‍ സുനില്‍ ഛേത്രിയും മധ്യനിരതാരം സുരേഷ് സിംഗും മലയാളിതാരം സഹല്‍ അബ്ദുള്‍ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. 49–ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടിയത്. 50–ാം മിനിറ്റിൽ സുരേഷ് സിംഗും 90+1–ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദും ഗോൾ നേടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !