ജി-20 ഉച്ചകോടി-പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ എത്തിച്ചേർന്നു

 


ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ എത്തിച്ചേർന്നു. ഒക്‌ടോബർ 30, 31 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. 

ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഡ്രോഗിയുടെ ഉൾപ്പെടെയുള്ള രാഷ്‌ട്രത്തലവൻമാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. 

റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെയും സന്ദർശിക്കും. അതേസമയം കാലാവസ്‌ഥാ ഉച്ച കോടിയായ കോപ് 26ലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

ഒക്‌ടോബര്‍ 28ന് മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. ഇവിടെ നിന്നും സ്‍കോട്‍ലൻഡിലെ ​ഗ്ളാസ്‍കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബർ ഒന്നിന് ഇവിടെ കോപ്-26 ഉച്ചകോടിയിലും (യുണൈറ്റഡ് നേഷൻ ക്‌ളൈമറ്റ് ചേഞ്ച് കോൺഫറൻസ്) സംസാരിക്കും.

ഇതിന് അനുബന്ധമായി കാലാവസ്‌ഥാ മാറ്റം സംബന്ധിച്ച ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനൊപ്പം മോദി പങ്കെടുക്കും. അഫ്​ഗാനിലെ താലിബാൻ ഭരണം ആയിരിക്കും ജി-20യിലെ പ്രധാന ചർച്ചാ വിഷയം. ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ഉച്ചകോടിയിൽ ചർച്ചയായേക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !