കുട ചൂടി യാത്ര വേണ്ട’; ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര ചെയ്യുന്നത് ശിക്ഷാർഹം

ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ലെന്ന് ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്. കുട ചൂടി പിൻസീറ്റിലിരുന്നുള്ള യാത്ര അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ( no umbrella during two wheeler ride ) ഗതാഗത കമ്മീഷണർ എം.ആർ.അജിത്കുമാറാണ് ആർ.ടി.ഒമാർക്ക് നിർദേശം നൽകിയത്.നിലവിലെ ഗതാഗത നിയമപ്രകാരം കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്. എന്നാൽ ഇത് കർശനമായി നടപ്പാക്കുകയോ,നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല.അപകടങ്ങൾ വർധിച്ചതിനാലാണ് വാഹന പരിശോധനയിൽ ഇത്തരം യാത്രക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. വാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും നിയമം ബാധകമാണ്. ആയിരം മുതൽ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമെന്നാണ് ഗതാഗതവകുപ്പിന്റെ വിശദീകരണം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !