കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു യുവാവിന്‍റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് ഒരു കിലോയിലധികം തൂക്കം വരുന്ന ആണികള്‍....!!
ലിത്വാനിയയിലാണ് സംഭവം. വയറുവേദനയെന്ന പരാതിയുമായാണ് യുവാവ് ആശുപ്രത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് നടത്തിയ എക്സ്-റേയില്‍ രോഗിയുടെ വയറ്റില്‍ നിരവധി ലോഹക്കഷണങ്ങൾ കണ്ടെത്തി. ഇതോടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവിന്‍റെ വയറ്റില്‍ നിന്ന് ആണികള്‍, ബോൾട്ടുകൾ, സ്ക്രൂകൾ, ചെറിയ കത്തികള്‍ എന്നിവ കണ്ടെടുത്തു. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ എല്ലാ ലോഹ വസ്തുക്കളും വിജയകരമായി നീക്കം ചെയ്യാൻ ഡോക്ടർമാർക്ക് കഴിഞ്ഞു.
ഡോക്ടര്‍മാര്‍ ഈ സംഭവത്തെ "തികച്ചും ഒറ്റപ്പെട്ട സംഭവം" എന്നാണ് വിശേഷിപ്പിച്ചത്. അതിനു കാരണവുമുണ്ട്.... മനുഷ്യശരീരത്തില്‍നിന്നും ഇത്തരത്തിലുള്ള ലോഹ വസ്തുക്കള്‍ കണ്ടെടുത്തതായുള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍. ഇത്രയധികം തൂക്കത്തില്‍ കണ്ടെത്തിയത് ഇതാദ്യമാണ്...
സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ കണ്ട് അമ്പരന്നുവെങ്കിലും ലോഹ വസ്തുക്കള്‍ വിഴുങ്ങാനുണ്ടായ സാഹചര്യം യുവാവ് വെളിപ്പെടുത്തിയപ്പോള്‍ രണ്ടാമതും ഡോക്ടര്‍മാര്‍ ഞെട്ടി...!!
മദ്യപാനം നിർത്തിയ ശേഷം കഴിഞ്ഞ ഒരു മാസമായി ആ യുവാവ് ലോഹ വസ്തുക്കൾ വിഴുങ്ങാൻ തുടങ്ങിയതെന്നാണ് സംഭവത്തെപ്പറ്റി ഡോക്ടർമാര്‍ പറയുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം, രോഗി ആരോഗ്യ സ്ഥിതി കൈവരിച്ചു വരുന്നു. യുവാവിന് മാനസികാരോഗ്യ സഹായവും നൽകുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.