ഇന്ത്യയിൽ വിദേശ ടൂറിസ്റ്റുകൾക്ക് അനുമതി;നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്റ്റ് വിസ

വിദേശ വിനോദസഞ്ചാരികൾക്കായി ഇന്ത്യ വാതിൽ തുറക്കുന്നു. ഈ മാസം 15 മുതൽ കാർഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
 ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തി വച്ച ടൂറിസ്റ്റ് വീസ ഒന്നര വർഷത്തിന് ശേഷമാണ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രണ്ട് ഘട്ടമായാകും ടൂറിസ്റ്റ് വിസകൾ പൂർണ്ണമായും പുനരാരംഭിക്കുക. ഈ മാസം 15 മുതൽ, ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന, വിദേശ വിനോദ സഞ്ചാരികൾക്ക് വിസ അനുവദിക്കും. 

നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിൽ വരുന്നവർക്കും വിദേശ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റുകളും, വിമാന കമ്പനികളും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയുമായും സംസ്ഥാന സർക്കാരുകളുമായും ആലോചിച്ച ശേഷമാണ് കേന്ദ്രസർക്കാർ പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തീരുമാനമെടുത്തത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !