മയക്കുരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനോടൊപ്പം നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിൽ നിന്ന് സെൽഫിയെടുത്ത കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മഹാരാഷ്ട്ര പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് ഫോട്ടോ വൈറലായത്.
ആര്യനൊപ്പം സെൽഫി എടുത്ത എൻസിബി അംഗം എന്ന പേരിലായിരുന്നു ഫോട്ടോ പ്രചരിച്ചത്. ഗോസാവി എൻസിബി ഉദ്യോഗസ്ഥനല്ലെന്ന് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗോസാവി എങ്ങനെ എൻസിബി ഓഫീസിലെത്തിയത് എന്നത് സംബന്ധിച്ചാണ് വിവാദം ഉയർന്നത്. സെൽഫി വൈറലാവുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെയാണ് സിറ്റി പൊലീസ് കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കിരണ്‍ ഗോസാവി രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് എത്തിച്ചു. 2018ല്‍ തൊഴില്‍ തട്ടിപ്പ് കേസില്‍ ഫരസ്ഖാന പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇയാള്‍ മുങ്ങി നടക്കുകയായിരുന്നെന്നും പുണെ എസ്പി അമിതാഭ് ഗുപ്ത പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.