കൊളംബിയ അടക്കിഭരിച്ച കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവ് റാണിയോ ഉസുഗ പിടിയില്‍


മയക്കുമരുന്നും അക്രമവുമായി കൊളംബിയ അടക്കിഭരിച്ച കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവായിരുന്നു കഴിഞ്ഞ ദിവസം കൊളംബിയയില്‍ പിടികൂടിയ ദയിറോ അന്‍േറാണിയോ ഉസുഗ എന്ന ഒറ്റാനിേയല്‍.ഇയാളെ രണ്ടാഴ്ച മുമ്പ് പിടികൂടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ദുഖെ ഔദ്യോഗികമായി പുറത്തുവിട്ടത്. 


ഗ്രാമീണ മേഖലകളില്‍ ഉപയോഗിക്കുന്ന റബര്‍ ബൂട്ടുകളും കറുത്ത ടീ ഷര്‍ട്ടും ധരിച്ച് കൈ വിലങ്ങുകളോടെ നില്‍ക്കുന്ന ഒറ്റോനിയലിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇന്നലെ ഹാജരാക്കി. 

പാബ്ലോ എസ്‌കോബാറിനു ശേഷം കൊളംബിയ അടക്കിഭരിച്ച മയക്കുമരുന്ന് മാഫിയാ തലവന്‍ ഒടുവില്‍ പിടിയില്‍. 11 വര്‍ഷമായി അമേരിക്കയും കൊളംബിയയും തേടി നടന്ന ഒറ്റാനിേയല്‍ എന്നറിയപ്പെടുന്ന ദയിറോ അന്‍േറാണിയോ  ഉസുഗ എന്ന 50 വയസ്സുകാരനെ വനാന്തരത്തിലെ ഒളിസങ്കേതത്തില്‍ വെച്ചാണ് സാഹസികമായി പിടികൂടിയത്. അഞ്ച് വലയങ്ങളുള്ള സുരക്ഷാ സന്നാഹമുണ്ടായിരുന്ന ഇയാളെ അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ കൊളംബിയന്‍ കരസേനയും വ്യോമസേനയും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടികൂടിയത്. അമേരിക്ക അഞ്ച് മില്യന്‍ ഡോളര്‍ (37 കോടി രൂപ) തലയ്ക്ക് വില പ്രഖ്യാപിച്ച ഇയാളെ അമേരിക്കയ്ക്ക് കൈമാറും. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !