യു.എസ്. വൈദ്യുതികാറുകൾക്ക് നികുതി ഇളവ് കൊടുക്കുന്ന നിർദ്ദേശം കാനഡയെ പ്രതികൂലമായി ബാധിക്കും

 



അമേരിക്കൻ നിർമ്മിത വൈദ്യുതി വാഹനങ്ങൾക്ക് നികുതി ഇളവുകൾ നൽകണമെന്നുള്ള യു.എസ്. നിർദ്ദേശങ്ങൾ വടക്കൻ അമേരിക്കൻ ഓട്ടോ വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നും, വ്യാപാരകരാറുകളുടെ ലംഘനവും ആയിരിക്കുമെന്ന് കാനഡ വെള്ളിയാഴ്ച പറഞ്ഞു.


ഇരു രാജ്യങ്ങളിലെയും ഓട്ടോ വ്യവസായ മേഖല പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. യു.എസ്. ലോകവ്യാപാരസംഘടനയുമായുള്ള കരാറുകൾക്ക് എതിരായിട്ടാണ് നികുതി ഇളവുകളുടെ നിർദേശങ്ങൾ എന്ന് വ്യാപാരമന്ത്രി സൂചിപ്പിച്ചു. യു.എസ്. പ്രതിനിധിസഭ പാനൽ സെപ്റ്റംബറിൽ അംഗീകരിച്ച നിയമം അനുസരിച്ച് വൈദ്യതി വാഹനങ്ങൾ അമേരിക്കയിൽ നിർമ്മിക്കപ്പെട്ടവയ്ക്ക് വാഹനം ഒന്നിന് $ 12,500 വരെ നികുതി ഇളവ് ലഭിക്കും,ബാറ്ററികൾ യു.എസിൽ ഉണ്ടാക്കിയവയ്ക്ക് $ 500 ഇളവ് നൽകും. 2027 മുതൽ ഈആനുകുല്യം ലഭിക്കാൻ $ 12,500 വീതം ഓരോ വാഹനത്തിനും ലഭിക്കണമെങ്കിൽ അത് പൂർണ്ണമായും അമേരിക്കയിൽ അസംബിൾ ചെയ്തിരിക്കണം.


യു.എസ്. മെക്‌സിക്കോ കാനഡ വ്യാപാരക്കരാർ ലംഘനമായിട്ട് ഈ നീക്കത്തെ കാനഡ ഗവൺമെന്റ് വിലയിരുത്തുന്നു. അതിനെതിരെ ഒരു കോടതി നീക്കത്തിന് ഒട്ടാവാ പോയേക്കുമെന്നും സൂചിപ്പിച്ചു. കാനഡ വ്യാപാര മന്ത്രി മേരി ൻഗ് ഒക്ടോബർ 22ന് അയച്ച കത്തിൽ ബൈഡൻ ഭരണനേതൃത്വത്തോട് സൂചിപ്പിക്കുന്നു, യു.എസ്. നിർദ്ദേശം നടപ്പിലായാൽ കാനഡയിലെ ഓട്ടോ വ്യവസായ നിർമ്മാണ മേഖലയെ വലിയ ആഘാതം ഏൽപ്പിക്കുമെന്ന്. അത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും, പതിനായിരക്കണക്കിന് തൊഴിൽ നഷ്ടം ഉണ്ടാക്കും, കാനഡയിലെ ഏറ്റവും വലിയ നിർമ്മാണ മേഖലയിൽ പ്രവർത്തനം നിലയ്ക്കും, യു.എസ്. കമ്പനികളെയും അത് ബാധിക്കുമെന്ന് കത്തിൽ സൂചിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !