ഭക്ഷണത്തില്‍ ചേര്‍ക്കുന്ന പല ചേരുവകളും മരുന്നുകള്‍ കൂടിയാണ്. അടുക്കളയിലെ പല ചേരുവകളും നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതുമല്ല. സ്വാദിനും മണത്തിനുമായി ചേര്‍ക്കുന്ന പല വസ്തുക്കളും ഗുണം ഏറെ നല്‍കുന്നു. ഇത്തരത്തില്‍ ഒന്നാണ് ഉലുവ. പല ഭക്ഷണങ്ങളിലും ചേരുവയായി ചേര്‍ക്കുന്ന ഉലുവ ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്നു. ഇതുപയോഗിച്ച് പ്രത്യേക രീതിയിലെ മരുന്നുണ്ടാക്കി കഴിയ്ക്കുന്നത് പല രോഗങ്ങള്‍ക്കും മരുന്നാണ്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ. പ്രത്യേക രീതിയില്‍ ഉണ്ടാക്കി കഴിയ്ക്കാവുന്ന ഉലുവാപ്പാല്‍.
ഇതിനായി വേണ്ടത് ഉലുവ, തേങ്ങാപ്പാല്‍, ശര്‍ക്കര എന്നിവയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണ് ഉലുവ. അത് ചേർത്ത ഏത് വിഭവത്തിലും വ്യത്യസ്തമായ രുചി പകരുന്നതിനൊപ്പം അവ നമ്മുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഉലുവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു. ലുവയിൽ കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന നാരുകളായ ഗാലക്റ്റോമന്നൻ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന തരത്തിൽ ശരീരത്തിലെ മെറ്റബോളിസവും വർദ്ധിപ്പിക്കും.ഉലുവയുടെ പതിവ് ഉപഭോഗം മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ രക്തത്തിലെ ട്രൈഗ്ലിസറൈഡ് അളവ് എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉലുവയും അതിന്റെ ഇലയും പ്രമേഹ രോഗികൾക്ക് ഏറെ നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉലുവ ഏറെ ഗുണകരമാണ്. ഇവയിലെ ആൻറി ഓക്സിഡന്റിന്റെയും നിരവധി അവശ്യ വിറ്റാമിനുകളുടെയും സാന്നിധ്യം ചർമ്മപ്രശ്നങ്ങളെ നേരിടാൻ സഹായിക്കും.
ഇതിനായി വേണ്ടത് അല്‍പം ഉലുവാ എടുക്കുക. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ മതി. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്തണം. ഇത് പിന്നീട് കുക്കറിലിട്ട് അല്‍പം വെള്ളമെടുത്ത് വേവിയ്ക്കുക. വെന്തു കഴിഞ്ഞ് ചൂടാറുമ്പോള്‍ ഇത് അരച്ചെടുക്കുക. ഇതിലേയ്ക്ക് ശര്‍ക്കര പാനി തയ്യാറാക്കിയത് അരിച്ചൊഴിയ്ക്കുക. ഇത് നല്ലതുപോലെ ഇളക്കണം. പിന്നീട് ഇതിലേയ്ക്ക് തേങ്ങാപ്പാലും ചേര്‍ത്തിളക്കാം. ഇത് നല്ലതുപോലെ ഇളക്കി വാങ്ങി വയ്ക്കാം. ഇത് കുടിയ്ക്കാം. ശരീരത്തിന് പ്രതിരോധം നല്‍കാനും നല്ല ദഹനത്തിനും ചര്‍മത്തിനും എല്ലാം സഹായിക്കുന്നു. ഉലുവാപ്പാല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.