ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകൾ എടുത്ത പൂർണ്ണമായും വാക്‌സിൻ എടുത്ത അന്താരാഷ്ട്ര യാത്രക്കാർക്ക് യുഎസ്സിൽ പ്രവേശിക്കാൻ അനുമതി നൽകി യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ( CDC) . ചൈന, ഇന്ത്യ, ബ്രസീൽ, യൂറോപ്പ് ഉൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുമുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് യാത്രാ നിയന്ത്രണങ്ങൾ നവംബറിൽ അമേരിക്ക നീക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഏതൊക്ക വാക്സിനുകൾ സ്വീകരിച്ചവർക്കാണ് പ്രവേശന നിയന്ത്രണ ഇളവുകൾ എന്ന് വ്യക്തമായിരുന്നില്ല. അമേരിക്ക അംഗീകരിച്ച കോവിഡ് വാക്‌സിനുകളായ മോഡേണ, ഫൈസർ-ബയോൺടെക്, ജോൺസൻ & ജോൺസൻ എന്നീ വാക്‌സിനുകളോടൊപ്പം ലോകാരോഗ്യ സംഘടന അംഗീകരിച്ച ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക ഉൾപ്പടെയുള്ള ആറ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് അമേരിക്കയിൽ പ്രവേശിക്കുവാൻ അനുമതി നൽകിയിരിക്കുന്നത്.
അമേരിക്കയിലേക്ക് വിമാന മാർഗ്ഗം പോകുവാൻ ഉദ്ദേശിക്കുന്ന എല്ലാവരും ഫ്ലൈറ്റ് ബോർഡ് ചെയ്യുന്നതിന് മുൻപായി കോവിഡ് വാക്‌സിനേഷൻന്റെ പ്രൂഫ് കാണിക്കേണ്ടതാണ്. കൂടാതെ യാത്രയ്ക്ക് മുൻപായി മൂന്ന് ദിവസത്തിനകം എടുത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ടും കാണിക്കേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.