ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തറാപ്പി സ്പ്രേയാണ് ഇപ്പോൾ ഭീതിയുടെയും വിവാദത്തിന്റെയും കേന്ദ്രബിന്ദുവായിരിക്കുന്നത്. ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുന്ന ഈ രോഗം വളരെ അപൂർവമാണ്. ‘ബെറ്റർ ഹോംസ് & ഗാർഡൻസ് ലാവെൻഡർ & ചമോമൈൽ എസൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്പ്രേ വിത്ത് ജെംസ്റ്റോൺസ്’ എന്നാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഉൽപ്പന്നത്തിന് ലേബൽ നൽകിയിരിക്കുന്നതെന്നും സിഡിസി പറഞ്ഞു. ഈ വർഷം ഫെബ്രുവരി മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെ 55 വാൾമാർട്ട് സ്റ്റോറുകളിലും വാൾമാർട്ടിന്റെ വെബ്‌സൈറ്റിലും ഇത് നാല് ഡോളർ നിരക്കിന് വിറ്റിരുന്നു.
അമേരിക്കയിൽ വർഷത്തിൽ 12 പേർക്കാണ് രോഗം ബാധിക്കാറുള്ളത്. ജോർജിയ, കൻസാസ്, മിനസോട്ട, ടെക്‌സസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേർക്കാണ് ഇപ്പോൾ രോഗം ബാധിച്ചത്. ഇതിൽ ജോർജിയയിൽ നിന്നുള്ള ഒരു കുട്ടി അടക്കം രണ്ട് പേരാണ് മരിച്ചത്.യുഎസിലെ വിവിധ സംസ്ഥാനങ്ങളിലായി നാല് പേർക്ക് മെലിയോയിഡോസിസ് എന്ന ഗുരുതരമായ ഉഷ്ണമേഖലാ രോഗം ബാധിക്കുകയും ഇതിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. ഇവരാരും വിദേശ യാത്ര നടത്തിയിരുന്നുമില്ല. ഈ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തറാപ്പി സ്പ്രേയിൽ നിന്ന് രോഗം പിടിപെട്ടിരിക്കാമെന്ന നിഗമനത്തിൽ സിഡിസി എത്തിച്ചേർന്നത്.
രോഗത്തിന്റെ ഉറവിടം വ്യക്തമായി തെളിഞ്ഞിട്ടില്ല. എന്നാൽ രോഗബാധിതർ വിദേശത്ത് പോയിട്ടില്ലെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിൽ രോഗികളിലൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സ്പ്രേ കുപ്പിയിൽ ഈ രോഗത്തിന്റെ വാഹകരായ മെലിയോയിഡോസിസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇക്കാര്യം സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വെളിപ്പെടുത്തി.
നാല് രോഗികളിലും കണ്ടെത്തിയ ബാക്ടീരിയ സ്പ്രേ കുപ്പിയിലേത് തന്നെയാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബാക്ടീരിയ കണ്ടെത്തിയ സ്പ്രേ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് വ്യക്തമായി. ഉഷ്ണമേഖലയിൽ കാണുന്ന രോഗാണുവാണ് മെലിയോയിഡോസിസ് എന്നതിനാൽ അമേരിക്കൻ ഏജൻസിയും തങ്ങളുടെ കണ്ടെത്തൽ ഏറെക്കുറെ ശരിയാണെന്ന നിഗമനത്തിലാണ്.
അമേരിക്കയിൽ (United States of America) വിവിധയിടങ്ങളിലുണ്ടായ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ (India) നിന്ന് കയറ്റി അയച്ച പെർഫ്യൂം (Perfume) എന്ന് സംശയം. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാൾമാർട്ട് (Walmart) ഈ പെർഫ്യൂം പിൻവലിച്ചിട്ടുണ്ട്. അമേരിക്കയിൽ നാല് പേർക്ക് മെലിയോയിഡോസിസ് രോഗം ബാധിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് ഈ നീക്കമുണ്ടായത്.
ബെറ്റർ ഹോംസ് & ഗാർഡൻസ് ലാവെൻഡർ & ചമോമൈൽ എസൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്പ്രേ വിത്ത് ജെംസ്റ്റോൺസ് എന്നാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പെർഫ്യൂമിന്റെ കുപ്പിയുടെ പുറത്തുള്ള ലേബൽ. 2021 ഫെബ്രുവരി മുതൽ ഇതുവരെ അമേരിക്കയിലെ 55 വാൾമാർട്ട് സ്റ്റോറുകളിലും വാൾമാർട്ടിന്റെ വെബ്‌സൈറ്റിലും ഈ സ്പ്രേ വിറ്റിരുന്നു. നാല് ഡോളറായിരുന്നു വില. വിവാദത്തിന് പിന്നാലെ ആറ് വ്യത്യസ്ത ഫ്ലേവറുകളിലെ 3900 കുപ്പി സ്പ്രേകൾ വാൾമാർട്ട് തിരിച്ചുവിളിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.