ഐ.ടി നിയമത്തിന് വിരുദ്ധമായ മൂന്ന് കോടി പോസ്റ്റുകൾക്കെതിരെ നടപടിയെടുത്ത് ഫേസ്ബുക്ക്


 ഓഗസ്റ്റ് മാസത്തിൽ, ഐ.ടി നിയമത്തിന് വിരുദ്ധമായ മൂന്ന് കോടി പോസ്റ്റുകൾക്കെതിരെ നടപടിയെടുത്തെന്ന് ഫേസ്ബുക്ക്. 20.7 ലക്ഷം അക്കൗണ്ടുകൾ പൂട്ടിക്കെട്ടിയതായി വാട്‌സാപ്പ് വ്യക്തമാക്കി. 22 ലക്ഷം പോസ്റ്റുകൾക്കെതിരെ ഇൻസ്റ്റാഗ്രാമും നടപടിയെടുത്തു. പുതിയ ഐ.ടി ചട്ടപ്രകാരമാണ് സാമൂഹ്യമാധ്യമ ഭീമന്മാർ കണക്കുകൾ പുറത്തുവിട്ടത്. ( action against 3crore fb posts )

പുതിയ ഐ.ടി ചട്ടപ്രകാരം അഞ്ച് ദശലക്ഷത്തിൽ അധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എല്ലാ മാസവും അവർക്ക് ലഭിച്ച പരാതികളുടെ വിവരങ്ങളും, അതിൽ സ്വീകരിച്ച നടപടികളൂം കാണിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് മാസത്തെ വിവരങ്ങൾ ഫേസ്ബുക്കും, വാട്‌സാപ്പും, ഇൻസ്റ്റാഗ്രാമും, ഗൂഗിളും പുറത്തുവിട്ടത്. ഓഗസ്റ്റ് മാസം 3.2 കോടി പോസ്റ്റുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് നീക്കം ചെയ്യൽ അടക്കമുള്ള നടപടികളാണ് സ്വീകരിച്ചത്. വിദ്വേഷ പരാമർശങ്ങൾ, ലൈംഗിക അതിക്രമം, അനാവശ്യ സന്ദേശങ്ങൾ, ഭീകര സംഘടനകളുടെ പോസ്റ്റുകൾ, സംഘടിതമായി സമൂഹത്തിൽ വെറുപ്പ് പടർത്താൻ ഉദ്യേശിച്ചുള്ള പോസ്റ്റുകൾ എന്നിവയ്‌ക്കെതിരെയാണ് ഫേസ്ബുക്കിന്റെ നടപടി.

ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !