ഫ്രാന്‍സിസ് മാര്‍പാപ്പയെ (Pope Francis) ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 



ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ (Pope Francis) ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ജി20 ഉച്ചകോടിയില്‍ (G20 Summit) പങ്കെടുക്കാനായി ഇറ്റലിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി വത്തിക്കാന്‍ പാലസിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.


മാര്‍പ്പാപ്പയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്യുകയും രണ്ട് കോവിഡ് തരംഗങ്ങളെയും രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാര്‍പാപ്പയോട് വിശദീകരിക്കുകയും ചെയ്തു. പ്രധാന മന്ത്രിയും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ മരണങ്ങളില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിര്‍മാര്‍ജനവും ഇരുവരും ചര്‍ച്ച ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്.

ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ.കെ.ഗുജ്‌റാള്‍, എ.ബി.വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

 

വെള്ളിയാഴ്ച രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ഇറ്റയിലെ പിയാസ ഗാന്ധിയില്‍ സന്ദര്‍ശനം നടത്തുകയും ഗാന്ധി ശില്പത്തില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച രാജ്യവും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ഊഷ്മളതും പകരുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് നേരെത്തെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍മാരായ ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയസ് ക്ലീമിസ് കത്തോലിക്ക ബാവ എന്നിവര്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !