സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിനും ഒ.ബി.സിക്കുള്ള 27% ശതമാനം സംവരണത്തിലും ട്രാൻസ് ജൻഡേഴ്സിനെ ഉൾപ്പെടുത്തും കേന്ദ്ര സർക്കാർ


സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിനും ഒ.ബി.സിക്കുള്ള 27% ശതമാനം സംവരണത്തിലും  ട്രാൻസ് ജൻഡേഴ്സിനെ ഉൾപ്പെടുത്തും കേന്ദ്ര സർക്കാർ

സുപ്രിംകോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്ജൻഡേഴ്സിനെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. സാമൂഹ്യനീതി മന്ത്രാലയം ഇതിനായി കാബിനറ്റ് നോട്ട് തയ്യാറാക്കി. 

സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിനും ഒ.ബി.സിക്കുള്ള 27% ശതമാനം സംവരണത്തിലാണ് ട്രാൻസ് ജൻഡേഴ്സിനെ ഉൾപ്പെടുത്തുക. ഇതിനായി ഒബിസി പട്ടിക ഭേദഗതി ചെയ്യും. 

ഒ.ബി.സി പട്ടിക ദേഭഗതി ചെയ്യാൻ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. മന്ത്രിസഭ യോഗം പാസാക്കുന്ന കബിനറ്റ് നോട്ടിന്റെ അടിസ്ഥാനത്തിൽ കരട് ബില്ല് തയ്യാറാക്കും. ഈ ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കും. സമാനമായി ബില്ല് പാസാക്കുന്നത്വരെയുള്ള കാലയളവിൽ സുപ്രീം കോടതി നിർദ്ദേശം യഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കും.

വിവിധ മന്ത്രാലയങ്ങളും പിന്നാക്കവിഭാഗ കമ്മിഷനുകളുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് സാമൂഹ്യ നീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കവിഭാഗത്തിൽ നിൽക്കുന്നവരായി ട്രാൻസ് ജെൻഡേഴ്സിനെ പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് സംവരണ ആനുകൂല്യം നൽകണെമെന്ന സുപ്രീം കോടതി നിർദ്ദേശവും ഉണ്ടായിരുന്നു.കാമ്പിനറ്റ് നോട്ട് മന്ത്രിസഭയോഗം പരിഗണിച്ച് അംഗീകരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !