കാനഡ പാരെന്റ്സ് ഗ്രാന്റ് പാരെന്റ്സ് പ്രോഗ്രാമിന്ററെ (PGP) ഇൻവിറ്റേഷൻ അയച്ചു തുടങ്ങി


 കാനഡ പാരെന്റ്സ് ഗ്രാന്റ് പാരെന്റ്സ് പ്രോഗ്രാമിന്റെ ഇൻവിറ്റേഷൻ അയച്ചു തുടങ്ങിയാതായി  ഐആർസിസി ന്യൂസ് റിലീസിൽ അറിയിച്ചു. ഈ വർഷം, എമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി), പിജിപി പ്രോഗ്രാമിന് കീഴിൽ 30,000 അപേക്ഷകളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം അവരുടെ പിജിപി പ്രോഗ്രാം വഴി സ്പോൺസർഷിപ്പിന് അപേക്ഷകൾ അയച്ചവരിൽ നിന്നും  തിരഞ്ഞെടുത്തവർക്കാണ് ഐആർസിസി ഇപ്പോൾ ഇൻവിറ്റേഷൻ അയച്ചു തുടങ്ങിയിട്ടുള്ളത്. ഇമെയിൽ വഴിയാണ് ഇൻവിറ്റേഷൻ അയയ്ക്കുന്നത്. 

2020 -ൽ സ്പോൺസർഷിപ്പിന് അപേക്ഷകൾ അയച്ചവർക്ക്  ലഭിച്ച കൺഫർമേഷൻ നമ്പർ നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഇപ്പോൾ അവരുടെ ഫോമിൽ ആദ്യം സമർപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായ ഇമെയിൽ വിലാസം ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് അവരുടെ കൺഫർമേഷൻ നമ്പർ വീണ്ടും ലഭിക്കുന്നതിനും ഇമെയിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നതിനും  Lost My Confirmation Number tool. എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. ഇൻവിറ്റേഷൻ എല്ലാം അയച്ചു കഴിഞ്ഞുശേഷമാവും മേല്പറഞ്ഞ ലിങ്ക് ലഭ്യമാവുക എന്ന് ഐആർസിസി അറിയിച്ചു. ഇൻവിറ്റേഷൻ ലഭിച്ചു കഴിഞ്ഞ് 60 ദിവസത്തിനുള്ളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇൻവിറ്റേഷൻ ലഭിച്ചവർ ഐആർസിസിയുടെ പുതിയ പെർമനന്റ് റസിഡൻസ് പോർട്ടൽ വഴി ഓൺലൈൻ ആയി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !