ഡൽഹിക്കെതിരെ ഹൈദരാബാദ് ബാറ്റ് ചെയ്യും; ശ്രേയാസ് അയ്യർ ടീമിൽ


ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

മുൻ ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ഡൽഹി ക്യാപിറ്റൽസിൽ തിരികെയെത്തി. പരുക്കേറ്റതിനെ തുടർന്ന് താരം ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ കളിച്ചിരുന്നില്ല. ശ്രേയാസ് ടീമിലുണ്ടെങ്കിലും ആദ്യ പാദത്തിൽ ടീമിനെ നയിച്ച ഋഷഭ് പന്ത് തന്നെ രണ്ടാം പാദത്തിലും ഡൽഹിയെ നയിക്കും. 

 ജേസൻ ഹോൾഡർ, റാഷിദ് ഖാൻ, ഡേവിഡ് വാർണർ, കെയിൻ വില്ല്യംസൺ എന്നിവരാണ് സൺറൈസേഴ്സിലെ വിദേശ താരങ്ങൾ. ആൻറിച് നോർക്കിയ, കഗീസോ റബാഡ, മാർക്കസ് സ്റ്റോയിനിസ്, ഷിംറോൺ ഹെട്മെയർ എന്നിവർ ഡൽഹിയുടെ വിദേശതാരങ്ങളാണ്. 

 ആദ്യ പാദം അവസാനിക്കുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹി രണ്ടാം പാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈക്കെതിരെ ജയം നേടിയതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയത്. 

എട്ട് കളികളില്‍ നിന്ന് 12 പോയിന്റാണ് ഇരു ടീമുകള്‍ക്കും ഉള്ളത് എന്നതിനാല്‍ ഇന്നത്തെ മത്സരം ജയിച്ചാല്‍ ചെന്നൈയെ വീണ്ടും മറികടന്ന് ഡല്‍ഹിക്ക് ഒന്നാം സ്ഥാനത്തെത്താം. അതേസമയം ഈ സീസണില്‍ വളരെയേറെ പരിതാപകരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അവസ്ഥ. ഏഴ് മത്സരങ്ങളില്‍ നിന്നും കേവലം ഒരു ജയം മാത്രം നേടാനായ സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !