പ്രധാനമന്ത്രി ഓരോ പൗരനും ആരോഗ്യ ഐഡി കാർഡ് പുറത്തിറക്കുന്നു | ആധാർ കാർഡ്, പാൻ കാർഡ്, വോട്ടേഴ്‌സ് ഐഡി, അക്കൂട്ടത്തിലേക്ക് ഇതാ ഹെൽത്ത് ഐഡിയും


പ്രധാനമന്ത്രി ഓരോ പൗരനും ആരോഗ്യ ഐഡി കാർഡ് പുറത്തിറക്കുന്നു. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടേഴ്‌സ് ഐഡി…അക്കൂട്ടത്തിലേക്ക് ഇതാ ഹെൽത്ത് ഐഡിയും.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും ആരോഗ്യ ഐഡി കാർഡ് ലഭിക്കും. ഇത് ഓരോരുത്തരുടെയും ആരോഗ്യ അക്കൗണ്ടായാണ് പ്രവർത്തിക്കുക.                              

പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ തിങ്കളാഴ്ച ആരംഭിച്ചു.  ഇത് "ഇന്ത്യയുടെ ആരോഗ്യ ശേഷിയിൽ വിപ്ലവകരമായ മാറ്റം" കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് പാർലമെന്റ് മണ്ടലത്തിൽ ഒരു എയിംസ് എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി വ്യക്തമാക്കി 

14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പരാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഐഡിയിൽ ഉണ്ടാകുക. യുണീക് ഹെൽത്ത് ഐഡിയാണിത്. ആധാർ ഇല്ലാതെ തന്നെ ഐഡി കാർഡിനായി രജിസ്റ്റർ ചെയ്യാം. ആരോഗ്യ അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതോടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭ്യമാകുന്നതിൽ നിന്നും വെറും ഒരു ക്ലിക്ക് അകലെയായിരിക്കും പൗരന്മാർ എന്നതാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം.

ദൗത്യത്തിന് കീഴിൽ,രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ഡിജിറ്റൽ പരിരക്ഷയുള്ള ആരോഗ്യ രേഖകളുള്ള ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡി ലഭിക്കുമെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !