സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാംറാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിന് എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി.
civil service result
തൃശൂര്‍ സ്വദേശിനി മീര കെ. ആറാം റാങ്ക് നേടി. കോഴിക്കോട് സ്വദേശി മിഥുന് പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന് 57, അപര്‍ണ്ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര് നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്ജുന് കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.
761 ഉദ്യോഗാര്‍ത്ഥികളാണ് നിയമനത്തിന് യോഗ്യത നേടിയത്. ഇതില്‍ ജനറല്‍ കാറ്റഗറിയില്‍ നിന്ന് 263 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 229 പേരും എസ് സി വിഭാഗത്തില്‍ നിന്ന് 122 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 61 പേരുമാണ് യോഗ്യത നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.