പെലെ നല്‍കിയ ഓട്ടോഗ്രാഫുമായി മടക്കം: പ്രശസ്ത ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഭാസി മലാപ്പറമ്പ് അന്തരിച്ചു,

പെലെ നല്‍കിയ ഓട്ടോഗ്രാഫുമായി മടക്കം: പ്രശസ്ത ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഭാസി മലാപ്പറമ്പ് അന്തരിച്ചു,

 കോഴിക്കോട്: പ്രശസ്ത ഫുട്ബോള്‍ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് (86) അന്തരിച്ചു. മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം.

എട്ട് ലോക്കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നേരിട്ട് റിപ്പോർട്ട് ചെയ്തു.1982 മുതല്‍ 2014 ലെ ബ്രസീല്‍ ലോകകപ്പ് ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്തു. പിഡബ്ല്യുഡിയില്‍ സിവില്‍ എഞ്ചിനിയറായിരുന്നു. മറഡോണയുടെ ദൈവത്തിൻ്റെ കൈ ഗോള്‍, 2006 ലോകകപ്പില്‍ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവം എന്നിവ നേരില്‍ കണ്ട് റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ടെ പ്രാദേശിക ഫുട്ബോളില്‍ ഒരു കാലത്ത് മികച്ച താരമായിരുന്നു.

യങ്ങ് ചാലഞ്ചേഴ്സ് ക്ലബ് ക്യാപ്റ്റൻ ആയിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ നാഗ്ജി ഫുട്ബോള്‍ ടൂർണ്ണമെൻ്റില്‍ നിരവധി തവണ കളിച്ചിട്ടുണ്ട്. പെലെയെ നേരില്‍ക്കാണാനും സംസാരിക്കാനും കഴിഞ്ഞു. അദ്ദേഹം നല്‍കിയ ഓട്ടോഗ്രാഫും ഭാസി മലപ്പറമ്പിൻ്റെ കൈവശമുണ്ട്.

പ്രശസ്ത ഫുട്ബോള്‍ താരങ്ങളായ ബോബി മൂർ, ബോബി ചാർട്ടണ്‍, പീറ്റർ ഷില്‍ട്ടണ്‍ തുടങ്ങിയവരുടെ അഭിമുഖം നടത്തി. ജോഗോ ബോണീറ്റ, മനസുകള്‍ സാഗരങ്ങള്‍, എന്നീ പുസ്തകങ്ങള്‍ എഴുതി. 1972ല്‍ പുറത്തിറങ്ങിയ ഫുട്മ്പോള്‍ ചാമ്പ്യൻ എന്ന സിനിമയില്‍ അഭിനയിച്ചു. സംസ്കാരം നാളെ വൈകിട്ട് ആറിന് മാവൂർ റോഡ് ശ്മശാനത്തില്‍

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network