ലണ്ടന്‍: തമിഴ് സൂപ്പര്‍ താരവും മുഖ്യമന്ത്രിയുമായ വിജയിയെ കാണാന്‍ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും കാണാനാകാതെ മടങ്ങി ആരാധകര്‍.
ലണ്ടന്‍ സന്ദര്‍ശനം നടത്തുന്ന വിജയ് അവിടുത്തെ ആരാധകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പരിപാടി റദ്ദാക്കുകയായിരുന്നു. ലണ്ടനിലെ ഏറ്റവും ഉയരമുളള കെട്ടിടമായ ദി ഷാര്ഡിന് മുന്നിലാണ് നൂറ് കണക്കിന് ആരാധകര്‍ ചൊവ്വാഴ്ച തടിച്ച് കൂടിയത്.ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരിപാടി റദ്ദാക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ് വിജയുടെ ടീമിനോട് ആവശ്യപ്പെടുകയായിരുന്നു. പൊതുജനത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഈ പരിപാടി റദ്ദാക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ പരിപാടി നടത്താനുളള അനുമതി ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് വിജയുടെ ടീം ലൗഡ് സ്പീക്കറിലൂടെ അറിയിച്ചത്.
മണിക്കൂറുകളോളമാണ് ആളുകള്‍ വിജയെ ഒരു നോക്ക് കാണാനായി ദി ഷാര്ഡിന് മുന്നില്‍ കാത്ത് നിന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം പ്രിയതാരത്തെ കാണാനാകാതെ മടങ്ങിപ്പോകേണ്ടി വന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ നിരാശ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുന്നത്.
പരിപാടി റദ്ദാക്കിയത് ന്യായമാണ്. പക്ഷേ ഈ ആളുകളെല്ലാം മണിക്കൂറുകളായി ഇവിടെ കാത്ത് നില്‍ക്കുകയായിരുന്നു. ഇത് തമിഴ്നാട്ടില്‍ കാണാത്ത തരത്തിലുളള ജനക്കൂട്ടമാണ് എന്നാണ് വിജയിയെ കാണാനെത്തിയ ആരാധകരില്‍ ഒരാള്‍ പ്രതികരിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഐടി വിഭാഗവും സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. "തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയെ കാണുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സ്നേഹവും ഹൃദയം നിറഞ്ഞ ആവേശവുമുണ്ട്. എന്നാല്‍ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന്റെ അഭ്യർത്ഥന മാനിച്ചും മുഖ്യമന്ത്രിക്ക് നിങ്ങളെ കാണാൻ സാധിക്കാത്ത ഒരു സാഹചര്യം ഉടലെടുത്തിരിക്കുകയാണ്
അതിനാല്‍ അദ്ദേഹത്തെ കാണാൻ ആരും ശ്രമിക്കരുതെന്ന് ഞങ്ങള്‍ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. മാത്രവുമല്ല വിജയ് താമസിക്കുന്ന ഹോട്ടലിന്റെ പ്രവേശന കവാടത്തിലോ അദ്ദേഹം സഞ്ചരിക്കുന്ന വഴിയിലോ കാത്തുനില്‍ക്കുന്നത് പോലുള്ള ശ്രമങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് തികഞ്ഞ വിനയത്തോടെ ഞങ്ങള്‍ അപേക്ഷിക്കുന്നു", എന്നാണ് ഐടി വിഭാഗം എക്സില്‍ കുറിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലേക്ക് നിക്ഷേപങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് വിജയും സംഘവും ലണ്ടന്‍ സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനത്തിലൂടെ ഇതിനകം 12,300 കോടി രൂപയുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുളളത്. ബുധനാഴ്ച വിജയ് ലണ്ടന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലേക്ക് മടങ്ങും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.