കറാച്ചി:പാക് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാൻ വനിതാ കമാൻഡോകള്‍ നടത്തിയ ആക്രമണത്തില്‍ ഒൻപത് സൈനികർ കൊല്ലപ്പെട്ടു.
ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് പുതുതായി രൂപീകരിച്ച കരീമ ആർമ്ഡ് അസാള്‍ട്ട് ഡിവിഷൻ എന്ന ആദ്യത്തെ സമ്പൂർണ്ണ വനിതാ പോരാളി യൂണിറ്റാണ് ആക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.തോക്കുകളേന്തിയ വനിതാ ബി.എല്‍.എഫ് പോരാളികള്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന്റെയും പിന്നീട് തിരികെ പിൻവാങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ ബി.എല്‍.എഫ് തങ്ങളുടെ ഔദ്യോഗിക മാധ്യമ വിഭാഗം വഴി പുറത്തുവിട്ടിട്ടുണ്ട്.ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പാതയിലൂടെ സഞ്ചരിച്ചിരുന്ന പാക് സൈന്യത്തിന്റെ ക്വിക്ക് റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ മൂന്ന് വാഹനങ്ങള്‍ അടങ്ങുന്ന വ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.
വനിതാ യൂണിറ്റിന്റെ നീക്കത്തിന് സംഘടനയുടെ ഖുർബാൻ യൂണിറ്റിന്റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് ബി.എല്‍.എഫ് വക്താവ് മേജർ ഗ്വാഹ്രാം ബലൂച്ച് വിശദമാക്കുന്നത്. 2020ല്‍ കാനഡയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബലൂച്ച് മനുഷ്യാവകാശ പ്രവർത്തക കരീമ ബലൂച്ചിന്റെ ഓർമ്മയ്ക്കായിട്ടാണ് ബി.എല്‍.എഫ് സംഘത്തിന് പേര് നല്‍കിയിരിക്കുന്നത്.
ബലൂചിസ്ഥാൻ മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സ്വതന്ത്രവാദ പ്രക്ഷോഭങ്ങളില്‍ വനിതാ വിഭാഗം സജീവ പോരാട്ട രംഗത്തേക്ക് വരുന്നത് തന്ത്രപരമായ വലിയ മാറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.